'പി.ജെ.ജോസഫിന്‍റെ നേതൃത്വം അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാം': അപു ജോൺ ജോസഫ്
യുഡിഎഫിലെ മുന്നണി സംവിധാനം ശക്തമാണ്
Update: 2025-01-08 03:53 GMT
കോട്ടയം: പി.ജെ.ജോസഫിന്‍റെ നേതൃത്വം അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്.
യുഡിഎഫിലെ മുന്നണി സംവിധാനം ശക്തമാണ്. യുഡിഎഫിനൊപ്പം എക്കാലവും ഉറച്ച് നിന്ന പാർട്ടിയെന്ന നിലയിൽ കേരള കോൺഗ്രസിനെ ഉൾക്കൊണ്ടുള്ള തീരുമാനം യുഡിഎഫ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അപു മീഡിയവണിനോട് പറഞ്ഞു.