വടക്കേ മലബാറില്‍ തെയ്യക്കാലത്തിന് തുടക്കം

Update: 2018-03-24 22:44 GMT
വടക്കേ മലബാറില്‍ തെയ്യക്കാലത്തിന് തുടക്കം
Advertising

ഇനി കാല്‍ചിലമ്പിന്റെയും തോറ്റംപാട്ടിന്റെയും അലയൊലികളാല്‍ മുഖരിതമാകും ഇവിടെ ഓരോ കാവുകളും.

Full View

വടക്കെ മലബാറില്‍ മറ്റൊരു തെയ്യക്കാലത്തിനു കൂടി തുടക്കമായി. ചാത്തമ്പളളി വിഷകണ്ഠന്‍ തെയ്യം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കെ മലബാറിലെ തെയ്യക്കാലം തുടങ്ങിയത്.

പത്താമുദയത്തിന്റെ തിരുപ്പുറപ്പാടോടെ വടക്കെ മലബാറിലെ കാവുകള്‍ തുറന്നു. ഇനി കാല്‍ചിലമ്പിന്റെയും തോറ്റംപാട്ടിന്റെയും അലയൊലികളാല്‍ മുഖരിതമാകും ഇവിടെ ഓരോ കാവുകളും. ദൈവത്തെ വിളിച്ചു വരുത്തി കോലം കെട്ടി സ്വയം ദൈവമായി ഉറഞ്ഞാടുന്നവയാണ് തെയ്യക്കോലങ്ങള്‍. കോലത്ത് നാട്ടിലും, അളളിട നാട്ടിലും, പ്രയാട്ടുകര സ്വരൂപത്തിലും മാത്രം നിലനിന്ന് പോരുന്ന ആയിരങ്ങളുടെ ആരാധന രൂപം കൂടിയാണ് തെയ്യങ്ങള്‍. കൊളച്ചേരി ചാത്തമ്പളളി വിഷകണ്ഠന്‍ തെയ്യത്തോടെ കോലത്ത് നാട്ടിലും, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കനവ് കളിയാട്ടത്തോടെ കാസര്‍കോഡ് ഭാഗത്തും തെയ്യക്കാലത്തിന് തുടക്കമായി. അമ്മ ദേവതകള്‍, വീര പുരുഷന്മാര്‍, പിതാമഹന്മാര്‍, രോഗദേവതകള്‍, ശിവവൈഷ്ണവ സ്വരൂപികള്‍, യക്ഷഗന്ധര്‍വാധികള്‍ എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് 460 തെയ്യക്കോലങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ തെയ്യത്തിനും ഓരോ ഐതിഹ്യങ്ങളും പറയാനുണ്ടാവും.

ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിത്തെയ്യം, നീലേശ്വരം മന്നന്‍പുവറത്ത് കാവ് കലശം എന്നിവയോടെ തെയ്യക്കാലം സമാപിക്കും.

Tags:    

Similar News