സിപിഎം കോൺ​ഗ്രസ് സംഘർഷത്തിനിടെ ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൂർത്തിയായി

കോൺഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്

Update: 2024-11-16 11:05 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കോഴിക്കോട്: സിപിഎം കോൺ​ഗ്രസ് സംഘർഷത്തിനിടെ ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൂർത്തിയായി. 8500ഓളം പേർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും രാവിലെ മുതൽ തുടങ്ങിയ സം​ഘർഷം ഇതുവരെ അവസാനിച്ചിട്ടില്ല. കോൺഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News