കള്ളപ്പണം വെളുപ്പിച്ചത് അറിയാമെന്ന വി ഡി സതീശന്റെ പ്രസംഗം വിവാദമായി
ഒരു നിയമസഭാ സാമാജികന് എന്ന നിലയില്‍ സതീശന് ചെയ്തത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം വിമര്‍ശം ഉയരുന്നത്
പലരും കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് തനിക്ക് അറിയാമെന്ന കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്റെ പ്രസംഗം വിവാദമാകുന്നു. കൊച്ചി പള്ളുരുത്തിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. പമ്പ് ഉടമകളും പ്ലാന്റര്‍മാരും അടക്കം കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നുമാണ് സതീശന് പ്രസംഗിച്ചത്.
യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് അടക്കമുള്ളവര്‍ക്ക് വേദിയില്‍ ഉണ്ടായിരുന്ന പരിപാടിയിലാണ്പലരും കള്ളപ്പണം വെളുപ്പിച്ചത് തനിക്ക് അറിയാമെന്ന് സതീശന് പ്രസംഗിച്ചത്.
എന്നാല്‍ ഒരു നിയമസഭാ സാമാജികന് എന്ന നിലയില്‍ സതീശന് ചെയ്തത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം വിമര്‍ശം ഉയരുന്നത്. ഇതോടെ പള്ളുരുത്തി സ്വദേശിയായ നായിബ് എന്നയാള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ ബിജെപിയും ഇടപെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രസംഗം വിവാദമായതോടെ എവിടെ വേണമെങ്കിലും മൊഴിനല്‍കാന്‍ താന്‍ തയ്യാറാണെന്നാണ് വി ഡി സതീശന് പറയുന്നത്.