ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നീക്കം ആരംഭിച്ചു
Update: 2018-04-05 13:57 GMT
സംസ്ഥാന പൊലിസ് മേധാവിയും ഡയറക്ടകര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്ന കോടതി..
ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം പ്രൊസിക്യൂഷന്‍ ആരംഭിച്ചു. സംസ്ഥാന പൊലിസ് മേധാവിയും ഡയറക്ടകര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണമെങ്കില്‍ ജാമ്യം റദ്ദാക്കുന്നതിന് കോടതിയെ സമീപീക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.