മത്സര ചിത്രം തെളിഞ്ഞു:ഇനി പ്രചരണത്തിന്റെ ചൂടുപിടിച്ച നാളുകള്‍
140 മണ്ഡലത്തിലെയും മത്സരചിത്രം വ്യക്തമായതോടെ പ്രചാരണത്തിന്റെ ഫൈനല്‍ ലാപ്പിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് രംഗം.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു, 1203 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറം ജില്ലയിലാണ്.
തിങ്കളാഴ്ച മൂന്ന് മണിയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. 1647 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിടത്ത് പോരിന് ബാക്കിയുള്ളത് 1203 പേര്‍. മലപ്പുറത്താണ് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ 145 പേര്‍. കുറവ് വയനാട്ടില്‍ 29 പേര്‍.
മറ്റുജില്ലകളിലെ കണക്ക് ഇങ്ങനെ: കാസര്‍ഗോഡ് 46, കണ്ണൂര്‍ 87, കോഴിക്കോട് 120, പാലക്കാട് 94, തൃശൂര്‍ 100 എറണാകുളം 124, ഇടുക്കി 41, കോട്ടയം 82 ആലപ്പുഴ 75, പത്തനംതിട്ട 37, കൊല്ലം 88 തിരുവനന്തപുരം 135.
1203 സ്ഥാനാര്‍ഥികളില്‍ സ്ത്രീകള്‍ വെറും 109 പേര്‍. കാസര്‍കോട്ടെ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് വനിത. 14 വനിതകള്‍ മത്സരരംഗത്തുള്ള തിരുവനന്തപുരമാണ് തമ്മില്‍ ഭേദം.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴികെ കഴിഞ്ഞ തവണത്തെക്കാള്‍ സ്ഥാനാര്‍ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. പത്തനംതിട്ടയില്‍ കുറഞ്ഞു. ഇടുക്കിയില്‍ മാറ്റമില്ല.
കഴിഞ്ഞ തവണ ആകെ 971 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 140 മണ്ഡലത്തിലെയും മത്സരചിത്രം വ്യക്തമായതോടെ പ്രചാരണത്തിന്റെ ഫൈനല്‍ ലാപ്പിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് രംഗം.