കല്‍പ്പാത്തിയില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം

Update: 2018-04-16 20:08 GMT
Editor : Subin
കല്‍പ്പാത്തിയില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം
Advertising

രഥോല്‍സവത്തില്‍ ആനകള്‍ക്ക് പകരം ജെസിബി ഉപയോഗിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

കല്‍പാത്തി രഥോല്‍സവത്തിന് രഥം തള്ളാന്‍ ആനയെ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രഥോല്‍സവത്തില്‍ ആനകള്‍ക്ക് പകരം ജെസിബി ഉപയോഗിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

Full View

കല്‍പാത്തി രഥോല്‍സവത്തിന് സുരക്ഷാ കാരണങ്ങളാല്‍ ഇക്കുറി രഥ ചക്രം മരത്തിന് പകരം ഉരുക്കു കൊണ്ടാണ് നിര്‍മിച്ചത്. വീതി കുറഞ്ഞ കല്‍പാത്തി അഗ്രഹാര തെരുവില്‍ ആയിരങ്ങള്‍ രഥോല്‍സവത്തിനെത്തുന്നതിനാല്‍ അപകട സാധ്യത മുന്നില്‍ കണ്ടാണിത്. രഥം ആനകളെ കൊണ്ട് വലിപ്പിക്കുന്നതിന് പകരം, ജെസിബി ഉപയോഗിക്കാനായിരുന്നു ധാരണ. രഥോല്‍സവത്തില്‍ ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനമാണെന്ന വിലയിരുത്തലിലായിരുന്നു ഇത്. എന്നാല്‍, ഇക്കുറിയും ആനയെ ഉപയോഗിച്ച് രഥം തള്ളിക്കുന്ന സാഹചര്യമുണ്ടായി.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ജില്ലയില്‍ ഉല്‍സവാഘോഷങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കാന്‍ നിരീക്ഷണ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച ആനകളേക്കാള്‍ കൂടുതല്‍ ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ഉറപ്പാക്കണം. പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ബ്രീത് അനലൈസര്‍ വഴി ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News