Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്നും ആദ്യ ബാച്ചായതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിൽ കെഎഎസുകാരെ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായം തുടരാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെഎഎസ് ആദ്യ ബാച്ചിന്റെ മൂന്നാം വാർഷികത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കെഎഎസ് രൂപീകരിക്കുന്നതിനായി നേതൃത്വം നൽകിയ ഒരാളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന ബാച്ചുകള്‍ക്ക് മാതൃകയാവേണ്ട ആളുകളാണ് നിങ്ങള്‍ എന്ന് ആദ്യ ബാച്ചിനെ മുന്‍നിര്‍ത്തയാണ് അദ്ദേഹം സംസാരിച്ചത്. പ്രാധാന്യമില്ലാത്ത വകുപ്പുകള്‍ ഇല്ല എന്നും അപ്രധാന വകുപ്പുകളെ സുപ്രധാനമാക്കുവാന്‍ നിങ്ങളുടെ മിടുക്കുകൊണ്ട് കഴിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.