മാര്‍ക്ക് തിരുത്തി പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ തോല്‍പ്പിച്ചെന്ന് പരാതി

Update: 2018-04-16 10:08 GMT
Editor : Subin
Advertising

നാലാം വര്‍ഷ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥികളായ 32 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് പ്രിന്‍സിപ്പല്‍ തിരുത്തിയത്. നാലാം സെമസ്റ്ററില്‍ ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക് കുറച്ച് കാണിച്ച് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയിലേക്ക് അയക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്‍റെ മകളടക്കമുള്ള ചില വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ മാര്‍ക്ക് നല്‍കുകയും ചെയ്തു.

Full View

മാര്‍ക്ക് കുറച്ച് കാണിച്ച് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ തോല്‍പ്പിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി കോളജ് ഓഫ് ആര്‍കിടെക്ചറിലെ മുപ്പത്തിരണ്ട് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന്റെ നടപടി കാരണം പരീക്ഷയില്‍ തോറ്റത്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജിന്‍റെ കോര്‍പറേറ്റ് ഓഫീസ് ഉപരോധിച്ചു.

നാലാം വര്‍ഷ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥികളായ 32 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് പ്രിന്‍സിപ്പല്‍ തിരുത്തിയത്. നാലാം സെമസ്റ്ററില്‍ ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക് കുറച്ച് കാണിച്ച് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയിലേക്ക് അയക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്‍റെ മകളടക്കമുള്ള ചില വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ മാര്‍ക്ക് നല്‍കുകയും ചെയ്തു. ഫലം വന്നപ്പോള്‍ 32 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിടിഎ മീറ്റിങ്ങ് ചേര്‍ന്നു. മാര്‍ക്കില്‍ താന്‍ കൃത്രിമം കാണിച്ചുവെന്ന് പ്രിന്‍സിപ്പല്‍ യോഗത്തില്‍ സമ്മതിക്കുകയും എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ തെറ്റ് സംഭവിച്ചുവെന്ന് തന്നെ നിര്‍ബന്ധിച്ച് എഴുതിച്ചതാണെന്ന് പ്രിന്‍സിപ്പല്‍ പ്രവീണ്‍ ചന്ദ്ര പറഞ്ഞു. മാനേജ്മെന്‍റിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും കെഎംസിടിയുടെ കോര്‍പറേറ്റ് ഓഫീസ് ഉപരോധിച്ചു. ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളും യോഗ്യരായ അധ്യാപകരുമില്ലാതെയാണ് കോളജിന്‍റെ പ്രവര്‍ത്തനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News