നടിയെ അക്രമിച്ച സംഭവം: മുഖ്യ പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ കുറ്റം നിഷേധിച്ചു

Update: 2018-04-20 21:33 GMT
Editor : Sithara
നടിയെ അക്രമിച്ച സംഭവം: മുഖ്യ പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ കുറ്റം നിഷേധിച്ചു
Advertising

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റിലായ മാര്‍ട്ടിന്റെ ജാമ്യപേക്ഷയും വിവിധ കോടതികള്‍ ഇന്ന് പരിഗണിക്കും

സിനിമാതാരത്തെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി മണികണ്ഠന്‍ കുറ്റം നിഷേധിച്ചു. നടിയെ ഉപദ്രവിച്ചില്ലെന്നും പണത്തിന് വേണ്ടിയാണ് പള്‍സര്‍ സുനിക്കൊപ്പം കൂടിയതെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാ‍ര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു. സുനി ഇന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം എല്ലാ മേഖലകളിലെയും പോലെ സിനിമയിലും ക്രിമിനലുകളുണ്ടെന്ന് മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു. അന്വേഷണം ക്വട്ടേഷന്‍ സംഘത്തിലൊതുങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Full View

ആദ്യം പിടിയിലായ മൂന്ന് പേരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠനെ പോലീസ് പിടികൂടുന്നത്. ആലുവ റൂറല്‍ എസ്പിയുടെ സംഘം ഇന്നലെ രാത്രിയില്‍ പാലക്കാട്ടെ ഒളിത്താവളത്തില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇതോടെ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിയും മണികണ്ഠനും വിജേഷുമാണ് കൃത്യം നടത്തിയതെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ മണികണ്ഠന്റെ അറസ്റ്റോടെ കൂടുതല്‍ വ്യക്തത വരും.

അതേസമയം പ്രധാന പ്രതിയും സൂത്രധാരനുമായ പള്‍സര്‍ സുനിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രണ്ട് സംഘം തമിഴ്നാട്ടിലും തമ്പടിച്ചിട്ടുണ്ട്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News