ചോദ്യചോര്‍ച്ച: സെക്രട്ടറിയേറ്റിന് മുന്നില്‍ രമേശ് ചെന്നിത്തലുടെ സത്യാഗ്രഹം
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം ആരംഭിച്ചു. രാവിലെ 10 മുതല്‍ 1 മണി വരെ നടത്തുന്ന സമരത്തില്‍ യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. വിവിധ പാര്‍ട്ടികളും യുവജന വിദ്യാര്‍ഥി സംഘടനകളും ഐക്യദാര്‍ഢ്യവുമായെത്തി.
ചോദ്യപേപ്പര്‍ കുംഭകോണം വിദ്യാഭ്യാസമന്ത്രി സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എംഎം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇരിപ്പിടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹ വേദിയില്‍ നിന്ന് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി.