ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുനിസെഫ്
എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍ എന്ന വിഷയത്തില്‍ പുറത്തിറക്കിയ ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യഭ്യാസം, വിവരശേഖരണം, നൈപുണ്യവികസനം എന്നിവയ്ക്കായി എല്ലാ കുട്ടികള്‍ക്കും..
ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുനിസെഫ്. എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍ എന്ന വിഷയത്തില്‍ പുറത്തിറക്കിയ ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യഭ്യാസം, വിവരശേഖരണം, നൈപുണ്യവികസനം എന്നിവയ്ക്കായി എല്ലാ കുട്ടികള്‍ക്കും മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കണം. സ്കൂളുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഇന്റര്‍നെറ്റ് സൌകര്യം ഒരുക്കണം. പാര്‍ശ്വവല്‍കരിക്കപ്പെട്ട കുട്ടികളുടെ നിര്‍ണായക മാറ്റത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ സഹായിക്കുന്നുണ്ട്. അതേസമയം സൈബര്‍ ലോകത്തെ ആപത്തുകളെ കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സൈബര്‍ സുരക്ഷയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാകുന്നതിനായി ഗോപിനാഥ് മുതുകാട്, മാജിക് ഷോയും അവതരിപ്പിച്ചു. കേരളത്തില്‍ മൂന്നര കോടി ജനങ്ങളില്‍ മൂന്നു കോടി മൊബൈല്‍ കണക്ഷനുകളും ഒന്നര കോടി ഇന്റര്‍നെറ്റ് കണക്ഷനുകളുമുണ്ട്. ഇതില്‍ പകുതിയോളം ഉപയോഗിക്കുന്നത്, കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.