ഭക്ഷ്യ സുരക്ഷപദ്ധതി: ആശങ്ക വേണ്ടന്ന് അനൂപ് ജേക്കബ്
മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസുരക്ഷ പദ്ധയില്‍ ഉള്പ്പടാത്തതിന്റെ പേരില്‍ ആശങ്കവേണ്ടെന്ന് മന്ത്രി അനൂബ്ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് കേരളം ഉന്നിയച്ച ആവശ്യങ്ങള്‍ ഇപ്പോഴും കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നും അനൂബ് ജേക്കബ് . മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസുരക്ഷാ പദ്ധിയില്‍ ഉള്‍പ്പെടാത്തത് കേരളത്തിന്റെ വീഴ്ചയായി വ്യാഖ്യാനിക്കേണ്ടേതില്ല. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നിയമം നടപ്പിലാക്കേണ്ടത്. കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷപദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ കേരളത്തിനുള്ള സബ്സിഡി നഷ്ടപെടില്ലെന്നും ഇക്കാരണത്താല്‍ റേഷന്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടാവില്ലെന്നും മന്ത്രി മീഡിയവണ്‍ സ്പെഷല്‍ എഡിഷനില്‍ പറഞ്ഞു.