ജിഷ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ഹരജിയില്‍ ഇന്ന് വിധി
കേസിലെ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതിഭാഗം അഭിഭാഷകന്‍ ഹരജി നല്‍കിയത്
ജിഷ കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതിഭാഗം അഭിഭാഷകന്‍ ഹരജി നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
കേസില്‍ ഒരാള്‍ മാത്രമാണ് പ്രതിയെന്ന് കരുതാനാവില്ലെന്നും അന്വേഷണം കുറ്റമറ്റതായിരുന്നില്ലെന്നുമാണ് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. ജിഷ കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ ആരംഭിച്ചശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.