എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; 20ലേറെ പേർ ആശുപത്രിയിൽ
കിണറിൽ നിന്ന് കുടിച്ച വെള്ളത്തിൽ നിന്ന് അണുബാധയുണ്ടായെന്ന് സംശയം
Update: 2024-12-23 17:35 GMT
കൊച്ചി: എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ശാരീരിക അസ്വാസ്ഥ്യം. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിനിടെയാണ് സംഭവം. ഇരുപതിലേറെ വിദ്യാർത്ഥികളെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കിണറിൽ നിന്ന് കുടിച്ച വെള്ളത്തിൽ നിന്ന് അണുബാധയുണ്ടായെന്ന് സംശയം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 600ലേറെ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യങ്ങൾ തുടങ്ങിയത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കയില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തിൽ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പുകളിൽ പരിശോധന നടത്തിവരികയാണ്.