ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചു വിട്ടതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍
റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് നിയമനം ലഭിക്കണമെന്നാണ് ഉദ്യോര്‍ഥികള്‍ക്ക് ആവശ്യം
കേരള ബാങ്ക് രൂപീകരണം ലക്ഷ്യമിട്ട് ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചു വിട്ടതോടെ ഉദ്യോഗാര്‍ത്ഥികളും ആശങ്കയില്‍. പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആറായിരത്തോളം പേരാണ് നിയമനം കാത്തിരിക്കുന്നത്. ഇതിന് പുറമേ പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്ന ഉത്തരവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. 1998 മുതല്‍ ജില്ലാ സഹകരണ ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സിയാണ് നടത്തിവരുന്നത്. ജില്ലാ സഹകരണ ബാങ്കിലേക്ക് ഉള്ള ക്ലാര്‍ക്ക്/ക്യാഷ്യാര്‍ റാങ്ക് ലിസ്റ്റിന്റെ കലാവധി അടുത്ത വര്‍ഷമാണ് അവസാനിക്കുക.
ബ്രാഞ്ച് മാനേജര്‍മാരുടെ റാങ്ക് ലിസ്റ്റും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ കേരള ബാങ്ക് സംബന്ധിച്ച ചര്ച്ചകള്‍ നടക്കുന്നതിനാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാനോ, പുതിയ ശാഖകള്‍ തുടങ്ങുവാനോ പാടില്ലെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് ഒപ്പം ഭരണ സമിതികള്‍ പിരിച്ചുവിട്ടതോടെ ബാങ്കുകളുടെ പ്രവര്ത്തനം നിര്‍ജ്ജീവമാകും. ഇത് നിയമനങ്ങളെ ബാധിക്കുമെന്നാണ് ആശങ്ക
റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് നിയമനം ലഭിക്കണമെന്നാണ് ഉദ്യോര്‍ഥികള്‍ക്ക് ആവശ്യം. ഇതിനായി കോടതിയെ സമീപിക്കനെരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍. ജില്ലാ സഹകരണ ബാങ്കിലേക്ക് നടത്തിയ പി.എസ്.സി പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെ നിയമപരമായി കേരള ബാങ്കിലേക്ക് നിയമിക്കുന്നതിനും കഴിയില്ല.