പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്

Update: 2018-04-22 15:23 GMT
Editor : Jaisy
Advertising

ഗുരുവായൂർ എംഎൽ എ കെ വി അബ്ദുൽ ഖാദറും നാടകത്തിൽ വേഷമിടുന്നുണ്ട്

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്. പാട്ടബാക്കിയുടെ 80-ാം വാർഷികത്തിൽ നാടകം ആദ്യം അരങ്ങിലെത്തിച്ച തൃശൂർ ഞമനേങ്ങാടെ തിയറ്റർ വില്ലേജാണ് പുനരാവിഷ്കരിക്കുന്നത്. ഗുരുവായൂർ എംഎൽ എ കെ വി അബ്ദുൽ ഖാദറും നാടകത്തിൽ വേഷമിടുന്നുണ്ട്.

Full View

ജന്മിത്ത കാലത്ത് സാമൂഹിക പരിഷ്കരണത്തിന് നാടകം ആയുധമായപ്പോൾ പിറവിയെടുത്തതാണ് പാട്ടബാക്കി.കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾക്ക് വഴി വെച്ച നാടകം 1937 ൽ ഇപ്പോഴത്തെ ത്യശൂർ ജില്ലയിലെ വൈലത്തൂർ കുരഞ്ഞിയൂർ പ്രദേശത്താണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പൊന്നാനി താലൂക്ക് കർഷക സംഘം സമ്മേളനമായിരുന്നു ആദ്യ വേദി.

കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത പാട്ടബാക്കി രചിച്ചത് കെ.ദാമോദരനാണ്. 80-ാം വാർഷികത്തിൽ സമകാലിക രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥകളുമായി സംയോജിപ്പിച്ചാണ് ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നത്. കെ വി അബ്ദുൽ ഖാദർ എംഎൽഎയും നാടകത്തിൽ മുഖ്യ വേഷത്തിലെത്തുന്നു മാധ്യമ പ്രവർത്തകനായ കെ.ഗിരീഷ് പുനരാഖ്യാനം നടത്തിയ നാടകം സംവിധാനം ചെയ്യുന്നത് പ്രദീപ് നാരായണനാണ്. മെയ് 1 വൈകീട്ട് 6ന് ഗുരുവായൂർ ടൗൺ ഹാളിൽ നാടകം അരങ്ങേറും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News