മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി

Update: 2018-04-23 19:08 GMT
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി
Advertising

സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായിട്ടാണ് കേരളത്തിലെത്തുന്നത്

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് തിരുവനന്തപുരത്ത് എത്തി. സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായിട്ടാണ് കേരളത്തിലെത്തുന്നത്. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് നേരത്തേ വിവാദമായിരുന്നു. ബിജെപി അനുകൂല സാമ്പത്തിക വിദഗ്ധയാണെന്നായിരുന്നു ആരോപണം. വിവാദങ്ങളെക്കുറിച്ച് ഇന്ന് പ്രതികരിക്കാമെന്ന് ഗീത ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News