തൃശൂരിലെ നെല്‍ കര്‍ഷകര്‍ സമരത്തിലേക്ക്

Update: 2018-04-23 08:53 GMT
Editor : Jaisy
തൃശൂരിലെ നെല്‍ കര്‍ഷകര്‍ സമരത്തിലേക്ക്
Advertising

സംഭരിച്ച് 100 ദിവസം കഴിഞ്ഞിട്ടും കോടികളാണ് കർഷകർക്ക് നൽകാനുള്ളത്

Full View

നെല്ലിന്റെ സംഭരണവില നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൃശൂരിലെ നെല്‍ കര്‍ഷകര്‍ സമരത്തിലേക്ക് . സംഭരിച്ച് 100 ദിവസം കഴിഞ്ഞിട്ടും കോടികളാണ് കർഷകർക്ക് നൽകാനുള്ളത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത കർഷകർ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

തൃശൂർ - പൊന്നാനി കോൾപ്പാടങ്ങളിലെ കൊയ്ത്ത് കഴിഞ്ഞിട്ട് നാല് മാസത്തോളമായി. മാസങ്ങളോളം പണിയെടുത്ത നെല്ല് സപ്ലൈകോ സംഭരിച്ചിട്ടും പണം ഇതു വരെ കിട്ടിയില്ല. പലതവണ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് കർഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത കർഷകർക്ക് തിരിച്ചടവിനുള്ള നോട്ടീസ് വന്ന് തുടങ്ങി.

പലിശരഹിത വായ്പയെടുത്തവർക്ക് തിരിച്ചടവിനുള്ള സമയം കഴിഞ്ഞു. ഇനി പലിശ നൽകേണ്ട അവസ്ഥയാണ്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് പണം നൽകുന്നതിന് തടസം .47 കോടിയാണ് തൃശൂരിലെ കർഷകർക്ക് ലഭിക്കാനുള്ളത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News