തിരുവനന്തപുരം മടവൂരിലെ രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ്
Update: 2025-01-10 18:38 GMT
തിരുവനന്തപുരം: മടവൂരിലെ രണ്ടാം ക്ലാസുകാരിയുടെ മരണത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് എതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ്. കുട്ടി സുരക്ഷിതമായി വീട്ടിലേക്ക് പോയോ എന്നത് ശ്രദ്ധിച്ചില്ലെന്നും, അശ്രദ്ധമായി വാഹനം ഓടിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
മടവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. മണികണ്ഠൻ, ശരണ്യ എന്നിവരുടെ മകളാണ് കൃഷ്ണേന്ദു. വീടിനു മുൻപിൽ കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുത്തപ്പോളാണ് അപകടം. വൈകീട്ട് നാലരയോടെയാണ് സംഭവം.