സപ്ലൈകോ ജീവനക്കാര്‍ക്ക് വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ കൂലി
വരുമാനം കുറഞ്ഞതോടെ പല ഔട്ട്‍ലെറ്റുകളിലെയും ജീവനക്കാര്‍ ബുദ്ധിമുട്ടില്‍
അവശ്യ സാധനങ്ങളില്ലാത്തതിനാല്‍ വില്‍പ്പന കുറഞ്ഞ സപ്ലൈകോയിലെ ദിവസക്കൂലിക്കാര്‍ ദുരിതത്തില്‍. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് സപ്ലൈകോ ജീവനക്കാര്‍ക്ക് ദിവസക്കൂലി നല്‍കുന്നത്. സാധനങ്ങളുടെ ദൌര്‍ലഭ്യം മൂലം വരുമാനം കുറഞ്ഞതോടെ പല ഔട്ട്‍ലെറ്റുകളിലെയും ജീവനക്കാര്‍ ബുദ്ധിമുട്ടിലാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ദിവസവേതനക്കാര്‍ക്ക് കൂലി നല്‍കാന്‍ തീരുമാനിച്ചത്. ഓരോ ഔട്ട്‍ലെറ്റിലും ലഭിക്കുന്ന വരുമാനത്തെ സ്ലാബുകളായി തിരിച്ചാണ് കൂലി നിശ്ചയിക്കുക. 1 മുതല്‍ 5 ലക്ഷം രൂപ വരെ, 5 മുതല്‍ 10 ലക്ഷം രൂപ തുടങ്ങി വിവിധ സ്ലാബുകളില്‍ വില്‍പ്പന നടക്കുന്ന ഔട്ട്‍ലെറ്റുകളുണ്ട്.
ഉദാഹരണമായി 20 ലക്ഷം രൂപ വരുമാനമുള്ള സപ്ലൈക്കോ ഔട്ട‍്‍ലെറ്റില്‍ 3 തൊഴിലാളികള്‍ക്ക് കൂലി നല്‍കും. വരുമാനം 195000 രൂപയാണെങ്കില്‍ ഒരു തൊഴിലാളിയുടെ കൂലി വെട്ടിക്കുറക്കും. ഫലത്തില്‍ 2 തൊഴിലാളികളുടെ കൂലി മൂന്ന് പേര്‍ പങ്കിട്ടെടുക്കേണ്ടി വരും.
സപ്ലൈകോ സ്ഥാപനങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമല്ലാതായതോടെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതോടെ തൊഴിലാളികളുടെ ദുരിതം ഇരട്ടിയായി. സ്ലാബ് സംവിധാനം എടുത്ത് കളയമെന്നാവശ്യപ്പെട്ട് യൂണിയന്‍ വകുപ്പ് മന്ത്രിയെ കാണാനിരിക്കുകയാണ്. സപ്ലൈകോയില്‍ ഒഴിഞ്ഞ് കിടക്കുന്ന
ഹെല്‍പര്‍ പോസ്റ്റ്, ദിവസ വേതനക്കാര്‍ക്ക് നല്‍കണമെന്നും ആവശ്യമുണ്ട്.