'കത്ത് വായിച്ചിട്ടില്ല, പുറത്ത് വന്ന വിവരങ്ങള്‍ ഗൗരവകരം'; കെ. സുധാകരൻ

'ഏത് കൊമ്പത്ത് ഇരിക്കുന്നയാളായാലും പാർട്ടി വിരുദ്ധനടപടി ഉണ്ടായെങ്കിൽ അന്വേഷണവും തുടർനടപടിയും ഉണ്ടാകും'

Update: 2025-01-06 15:59 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍.എം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങള്‍ ഗൗരവകരമെന്നും കെ. സുധാകരന്‍ പറഞ്ഞു.

'കെപിസിസി ഇടപെടേണ്ട വിഷയമാണെങ്കിൽ നിശ്ചയമായും ഇടപെട്ടിരിക്കും. ഏത് കൊമ്പത്ത് ഇരിക്കുന്നയാളായാലും പാർട്ടി വിരുദ്ധനടപടി ഉണ്ടായെങ്കിൽ അന്വേഷണവും തുടർനടപടിയും ഉണ്ടാകും. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി നിയോ​ഗിച്ച കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വൈകാതെ റിപ്പോർട്ടിലുള്ള കാര്യങ്ങൾ പഠിച്ച് വേണ്ട നടപടി സ്വീകരിക്കും' -കെ. സുധാകരൻ പറഞ്ഞു.


Full View



Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News