ശബരിമലയില്‍ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു

Update: 2018-04-27 07:52 GMT
Editor : Subin
Advertising

കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട ഇവിടെ മലിനജലം കെട്ടികിടക്കുന്നത് രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ശബരിമല സന്നിധാനത്ത് നല്ലൊരു അന്നദാന മണ്ഡപമുണ്ടെങ്കിലും മാലിന്യപ്രശ്‌നം ഇവിടെയും കീറാമുട്ടിയാണ്. കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട ഇവിടെ മലിനജലം കെട്ടികിടക്കുന്നത് രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

Full View

അന്നദാന മണ്ഡപത്തിന് പരിസരത്തെ കാഴ്ച്ചയാണിത്. എത്ര വൃത്തിയായി ഭക്ഷണം വിളമ്പിയാലും കഴിക്കേണ്ടത് ഈ മാലിന്യത്തിന് സമീപത്തിരുന്നാണ്. കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍ കുന്നുകൂടിയിട്ട പ്രദേശത്ത് കെട്ടി നില്‍ക്കുന്നത് മുഴുവന്‍ മലിനജലമാണ്. ചിലര്‍ മൂത്ര വിസര്‍ജനം നടത്തുന്നത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം വേറെ.

പരാതികള്‍ പതിവായതോടെ കെട്ടിട നിര്‍മ്മാണ അവശിഷ്ടം പ്രദേശത്ത് നിന്ന് നീക്കാന്‍ ദേവസ്വം മരാമത്ത് തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഇവിടുത്തെ മലിനീകരണത്തിന് അത് കൊണ്ട് മാത്രം പരിഹാരമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News