തിരൂരങ്ങാടിയുടെ ഖുര്‍ആന്‍ പെരുമ
മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നാണ് ആദ്യകാലം മുതല്‍ സംസ്ഥാനത്തേക്കുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ അച്ചടിക്കുന്നത്.
റമദാന്‍ മാസത്തിലാണ് വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ചത്. മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നാണ് ആദ്യകാലം മുതല്‍ സംസ്ഥാനത്തേക്കുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ അച്ചടിക്കുന്നത്. ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അച്ചടിക്കുന്ന നിരവധി പബ്ലിഷിംഗ് ഹൌസുകള്‍ക്ക് പ്രസിദ്ധമാണ് തിരൂരങ്ങാടി.
തിരൂരങ്ങാടി എന്ന ചെറിയ പട്ടണത്തിന് സംസ്ഥാനത്ത് ഇസ്‌ലാമിക വിജ്ഞാനം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. അറബി - മലയാളം ലിബി ആദ്യമായി അച്ചടിച്ചു തുടങ്ങിയത് ഇവിടെനിന്നുമാണ്. ഇസ്‍ലാമിക ഗ്രന്ഥങ്ങളും മുസ്സഹഫുകളും അച്ചടിക്കുന്ന നിരവധി പ്രസ്സുകള്‍ തിരൂരങ്ങാടിയില്‍ ഉണ്ട്. വിവിധ വലുപ്പത്തിലുള്ള മുസ്സഹഫുകളും ഖുര്‍ആന്‍ പരിഭാഷയും ഇവിടെ നിന്നും അച്ചടിച്ചുവരുന്നു. പ്രസുകള്‍ കൂടാതെ വിവിധ ബുക്ക് സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയും ഇസ്‌ലാമിക ചരിത്രങ്ങളും മറ്റൂം വായനക്കാരിലേക്കെത്തിച്ചും തിരൂരങ്ങാടിയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.