പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു

Update: 2018-04-29 21:59 GMT
പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു
Advertising

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുതെന്ന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ പറയുന്നു

അംഗീകാരമില്ലാതെ സ്‌കൂള്‍ നടത്തിയ സംഭവത്തില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുതെന്ന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. സ്‌കൂളില്‍ മതപഠനം മാത്രമാണ് നടത്തിവന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. അതേ സമയം സമുദായങ്ങള്‍ തമ്മിലുള്ള വിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച് ഐ.പി.സി 153(A) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് ഐ.ജി ശ്രീജിത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് മുതല്‍ കൊല്ലം വരെ കേരളത്തില്‍ 10ഓളം സ്‌കൂളുകള്‍ പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷനു കീഴിലുണ്ട്.

Tags:    

Similar News