ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ എല്‍ഡിഎഫിന്
യു.ഡി.എഫിലെ ഘടക കഷിയായ കേരളാകോണ്‍ഗ്രസ്സ് കര്‍ഷകരെ സഹായിച്ചില്ലായെന്നും ജനറല്‍ ബോഡിയില്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയത്തിനായി സമിതിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രചരണം ആരംഭിച്ചിരുന്നു...
യു.ഡി.എഫിനും കേരളാകോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. ഇടതുമുന്നണിയെ പിന്തുണക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായി അഡ്വ ജോയിസ് ജോര്‍ജ് പറഞ്ഞു.
അടിയന്തരമായി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയോഗം യു.ഡി.എഫിനെിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യു.ഡി.എഫിലെ ഘടക കഷിയായ കേരളാകോണ്‍ഗ്രസ്സ് കര്‍ഷകരെ സഹായിച്ചില്ലായെന്നും ജനറല്‍ ബോഡിയില്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയത്തിനായി സമിതിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രചരണം ആരംഭിച്ചിരുന്നു. ഇത്തണ സമിതിയുടെ പിന്തുണ എല്‍.ഡി.എഫിനാണെന്ന് സമിതിയുടെ ലീഗല്‍ അഡൈ്വസറും എം.പിയുമായ അഡ്വ.ജോയിസ് ജോര്‍ജ്ജ് പറഞ്ഞു.
തദേശ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മത്സരിച്ച സമിതി ഹൈറേഞ്ചില്‍ കരുത്ത് തെളിയിച്ചിരുന്നു. എന്നാല്‍ സമിതിയുടെ സ്ഥാനാര്‍ഥിയെ ഇടുക്കിയില്‍ ഇടതുമുന്നണി പരിഗണിച്ചില്ലായെന്നത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ ജനാധിപത്യ കേരളാകോണ്‍ഗ്രസ്സിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സമതിയുടെ ഭൂരിപക്ഷ തീരുമാനം.