ഓഫീസ് മുറ്റത്ത് കൃഷിയൊരുക്കി ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാര്‍
വേങ്ങേരിയിലെ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയിലാണ് കൃഷി തുടങ്ങിയത്. ഒഴിവ് സമയത്താണ് പരിപാലനം
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല,ഓഫീസ് ഡ്യൂട്ടിക്കിടെ കൃഷി നടത്തി വിജയിക്കാമെന്നും കാണിച്ചിരിക്കുകയാണ് കോഴിക്കോട് വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാര്‍. ഹോര്‍ട്ടികോര്‍പ്പിന്റെ കാര്‍ഷിക മൊത്ത വിപണനകേന്ദ്രത്തിലെ പൂന്തോട്ടത്തിലാണ് ജീവനക്കാരുടെ കൃഷി. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.
തമിഴ്‌നാട്ടിലേയോ കര്‍ണാടകത്തിലേയോ പച്ചക്കറി തോട്ടത്തിലെ കാഴ്ചയൊന്നുമല്ല. ഒരു സര്‍ക്കാര്‍ ഓഫീസിനു മുന്നിലെ പൂന്തോട്ടമാണിത്. വെണ്ടയും പയറും തക്കാളിയുമെല്ലാം പാകമെത്തി നില്‍ക്കുന്നു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. കീടങ്ങളെ അകറ്റാന്‍ ചെണ്ടുമല്ലിയടക്കമുള്ള ചെടികളും കൃഷിചെയ്തിട്ടുണ്ട്. വേങ്ങേരിയിലെ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയിലാണ് കൃഷി തുടങ്ങിയത്. ഒഴിവ് സമയത്താണ് പരിപാലനം.
ആഴ്ചയില്‍ രണ്ട് വട്ടമാണ് വിളവെടുപ്പ്. കൂടുതല്‍ ഇടങ്ങളില്‍ കൃഷിയിറക്കാന്‍ നിലമൊരുക്കിയിരിക്കുകയാണ് ജീവനക്കാര്‍.