തെക്കേടത്തുമഠം കാരണവര്‍ തിരുവോണ നാളില്‍ ഉണ്ണാവ്രതത്തില്‍

Update: 2018-05-01 12:41 GMT
Editor : Sithara
തെക്കേടത്തുമഠം കാരണവര്‍ തിരുവോണ നാളില്‍ ഉണ്ണാവ്രതത്തില്‍
Advertising

തിരുവോണ നാളില്‍ കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ലെങ്കില്‍ ഉണ്ണാവ്രതം അനുഷ്ടിക്കുകയാണ് പത്തനംതിട്ട ആറന്മുമുളയിലെ തെക്കേടത്തുമഠം കാരണവര്‍.

തിരുവോണ നാളില്‍ കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ലെങ്കില്‍ ഉണ്ണാവ്രതം അനുഷ്ടിക്കുകയാണ് പത്തനംതിട്ട ആറന്മുമുളയിലെ തെക്കേടത്തുമഠം കാരണവര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്‍റെ പൂര്‍വികര്‍ക്ക് സംഭവിച്ച കൈപ്പിഴവിന് പ്രായശ്ചിത്തമായാണ് തറവാട്ടുകാരണവര്‍ തിരുവോണദിവസം ഭക്ഷണമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുന്നത്.

Full View

തെക്കേടത്തുമഠം നിലവിലെ കാരണവര്‍ സുബ്രഹ്മണ്യം മൂസദാണ് ഉണ്ണാവ്രതം അനുഷ്ടിക്കുന്നത്. തിരുവോണദിവസം ജലപാനമില്ലാതെ കഴിയുന്ന കാരണവർ ആറംമുളക്ഷേത്രത്തില്‍ അത്താഴപൂജക്ക് നിവേദിക്കുന്ന കദളിപ്പഴം സേവിച്ചാണ് തിരുവോണദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. തുടര്‍ച്ചയായ ഇരുപത്തിയഞ്ചാമത് വര്‍ഷമാണ് സുബ്രഹ്മണ്യമൂസദിന്‍റെ ഉണ്ണാവ്രതം.

ആറന്‍മുള ക്ഷേത്രത്തിലെ ഊരായ്മക്കാരായ തെക്കേടത്തുമഠത്തിലെ കാരണവന്‍മാര്‍ ഓണത്തോടനുബന്ധിച്ച് അടിയാന്മാര്‍ക്ക് നെല്ല് വീതിച്ചുനല്‍കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഒരു പെരുമഴക്കാലത്ത് നെല്ലിനെത്തിയ അടിയാളസ്ത്രീ പിറ്റേദിവസം പടിപ്പുരവാതിലില്‍ മുറവുമായി മരിച്ചുകിടക്കുന്നതാണ് കണ്ടത്. മഴകാരണം ഇവരുടെ പ്രാര്‍ഥന കാരണവന്‍മാര്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്നുള്ള ദൈവകോപത്തില്‍ തറവാട്ടില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാവുകയും തറവാട്ടുകാരണവര്‍ ആറന്‍മുള ക്ഷേത്രത്തിലെത്തി തിരുവോണ ദിവസം ഉണ്ണാവ്രതമെടുക്കാമെന്ന നിശ്ചയമെടുത്ത ശേഷമാണ് പ്രശ്നങ്ങള്‍ അവസാനിച്ചതെന്നാണ് വിശ്വാസം. ഇതിന്‍റെ ആചാരം കണക്കെയാണ് കാരണവന്‍മാര്‍ തിരുവോണദിവസം ഉണ്ണാവ്രതം അനുഷ്ടിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News