വ്യത്യസ്തം ഈ ഓണക്കളികള്‍
നാടന്‍ പന്തുകളിയും കുളത്തിന് മീതെ വടംകെട്ടി അക്കരെ കടക്കുന്ന മല്‍സരവുമൊക്കെയായി ഓണം തകര്‍ത്താഘോഷിക്കുകയാണ് ഗ്രാമവാസികള്‍.
ഇടുക്കി ജില്ലയിലെ ഗ്രാമങ്ങളില്‍ വ്യത്യസ്ത ഓണക്കളികളാണ് നടക്കുന്നത്. നാടന്‍ പന്തുകളിയും കുളത്തിന് മീതെ വടംകെട്ടി അക്കരെ കടക്കുന്ന മല്‍സരവുമൊക്കെയായി ഓണം തകര്‍ത്താഘോഷിക്കുകയാണ് ഗ്രാമവാസികള്‍.
തൊടുപുഴ നെയ്യശേരി ഗ്രാമത്തില്‍ ഓണഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ത മല്‍സരങ്ങളാണ് നടക്കുന്നത്. കുളത്തിന് മീതെ വടംകെട്ടി അക്കരെ കടന്നാല്‍ ക്യാഷ് പ്രൈസാണ് സമ്മാനം അതിന് ശ്രമം പലവിധം. അക്കരെ കാണാതെ വെള്ളത്തില്‍ വീണവര്‍ എന്നാല്‍ സമ്മാനം പങ്കിട്ടെടുത്തു.
ഉരുളി പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ നീന്തുന്ന താറാവിന്‍റെ കഴുത്തില്‍ വളയം വീഴ്ത്തിയാല്‍ താറാവും ക്യാഷ് പ്രൈസും സമ്മാനം. മല്‍സരാര്‍ഥികള്‍ അതിലും കുഴഞ്ഞെങ്കിലും പ്രയത്നം തുടര്‍ന്നു. പിന്നീടുള്ളത് ഷൂട്ട് ഔട്ട് മല്‍സരം. നാട്ടിന്‍പുറത്തെ നെയ്മറും മെസ്സിയുമൊക്കെ ആഞ്ഞു പരിശ്രമിച്ചു. ആവേശം ഒട്ടും ചോരാതെ നാടന്‍ പന്തുകളി. ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള പങ്കാളിത്തമാണ് ഈ ഓണാഘോഷത്തിന്‍റെ വിജയം.