സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Update: 2018-05-01 21:52 GMT
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
Advertising

ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 13,14 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 13,14 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ ചര്‍ച്ചക്ക് വരും. ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തത് അടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Full View

ബ്രാഞ്ച് സമ്മേളനം മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ കാര്യമായ വിവാദങ്ങളില്ലാതെ അവസാനിപ്പിച്ചാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏപ്രിലില്‍ ഹൈദരാബാദില്‍ വച്ച് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വച്ചാണ് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് ഇന്നാരംഭിക്കുന്ന നേതൃയോഗങ്ങള്‍ അന്തിമരൂപം നല്‍കും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനം യോഗങ്ങളില്‍ നടക്കും. വിവാദങ്ങളും വിഭാഗീയതയുമില്ലാതെ ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന ആശ്വാസം നേതൃത്വത്തിനുണ്ടെങ്കിലും ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വന്ന ആരോപണങ്ങള്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തതാണെങ്കിലും അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ വിവാദങ്ങള്‍ ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്. കോടിയേരിക്ക് പിന്തുണ നല്‍കിയ സെക്രട്ടറിയേറ്റ് നിലപാടിനൊപ്പം തന്നെ സംസ്ഥാന കമ്മിറ്റിയും ഉറച്ച് നില്‍ക്കാനാണ് സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്രീയ പ്രമേയത്തെ സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ നടന്നേക്കും. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന കാരാട്ടിന്‍റെ നിലപാടിനൊപ്പം സംസ്ഥാന നേതൃത്വം നിലകൊള്ളുന്ന സാഹചര്യത്തില്‍ യെച്ചൂരിക്കെതിരെ സംസ്ഥാന നേതൃയോഗങ്ങളില്‍ വിമര്‍ശം ഉയര്‍ന്ന് വന്നേക്കുമെന്നാണ് സൂചന.

Tags:    

Similar News