ഷുഹൈബ് വധത്തില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; കെ സുധാകരന്‍ നിരാഹാരസമരം തുടങ്ങും

Update: 2018-05-01 02:35 GMT
ഷുഹൈബ് വധത്തില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; കെ സുധാകരന്‍ നിരാഹാരസമരം തുടങ്ങും
Advertising

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്. രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ തിങ്കളാഴ്ച മുതല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 48 മണിക്കൂര്‍ നിരാഹാര സമരം നടത്തും. പ്രതികളെ പിടികൂടിയില്ലങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സുധാകരന്‍ പറഞ്ഞു‍.

Full View

ഷുഹൈബ് കൊല്ലപ്പെട്ട് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന ഡിസിസി നേതൃയോഗം പ്രതിക്ഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടുക, ഗൂഢാലോചന പുറത്ത് കൊണ്ടുവരിക, കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് രാഷട്രീയ കാര്യ സമിതി അംഗം കെ സുധാകരന്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ തിങ്കളാഴ്ച 48 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു.

20ന് മട്ടന്നൂരില്‍ നടക്കുന്ന ഷുഹൈബ് അനുസ്മരണ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 21ന് യൂത്ത് കോണ്‍ഗ്രസ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 22ന് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ കുടുംബ ധനസഹായ സമാഹരണവും പ്രതിഷേധ സംഗമവും സംഘടിപ്പിക്കാനും ഡിസിസി നേതൃയോഗം തീരുമാനിച്ചു.

Tags:    

Similar News