കോടിയേരിയുടെ വിവാദ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി
Update: 2018-05-02 21:19 GMT
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം പൊലീസ് പരിശോധിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം പൊലീസ് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും കേസടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഡിജിപിക്ക് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താന്‍ എത്തുന്നവരെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കണമെന്ന കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.