മന്ത്രിമാര്‍ സ്വകാര്യ വ്യക്തികളുടെ പരിപാടികള്‍ ഉപേക്ഷിക്കണം: കോടിയേരി

Update: 2018-05-02 15:08 GMT
Editor : admin
മന്ത്രിമാര്‍ സ്വകാര്യ വ്യക്തികളുടെ പരിപാടികള്‍ ഉപേക്ഷിക്കണം: കോടിയേരി
Advertising

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കാവൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ സര്‍ക്കാരിന് മുകളില്‍ പാര്‍ട്ടി അധികാര കേന്ദ്രമാവില്ലെന്നും കോടിയേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിച്ചവരെ സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു.

രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ ജയം നേടിയെങ്കിലും ദൌര്‍ബല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലങ്ങളിലെ തോല്‍വി പ്രത്യേകം പരിശോധിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ പാലിക്കണം. പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകണം സിപിഎം മന്ത്രിമാര്‍ പ്രവര്‍ത്തിക്കേണ്ടത്. നയപരമായ കാരങ്ങളില്‍ പാര്‍ട്ടിയോട് ആലോചിച്ചുവേണം തീരുമാനമെടുക്കാന്‍. അതേസമയം പാര്‍ട്ടി അധികാര കേന്ദ്രമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിച്ചതിന്‍റെ പേരിലുള്ള പ്രതികാര നടപടിയാണ് കാന്തപുരം വിഭാഗത്തിനെതിരായ ലീഗ് ജന സെക്രട്ടറിയുടെ ലേഖനം. തങ്ങളെ സഹായിച്ചവരെ പാര്‍ട്ടി സംരക്ഷിക്കും. വി എസിന്‍റെ പദവി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും കോടിയേരി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News