തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലവിതരണം ഭാഗികമായി തടസപ്പെട്ടിട്ട് നാല് ദിവസം
ആശുപത്രിയിലെ 7 ടാങ്കുകള്‍ പൊട്ടിയതാണ് ജലവിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പത്ത് മാസം മുമ്പ് വെച്ച ടാങ്കുകളാണ് പൊട്ടിയിരിക്കുന്നത്...
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലവിതരണം ഭാഗികമായി തടസപ്പെട്ടിട്ട് നാല് ദിവസം പിന്നിട്ടു. ആശുപത്രിയിലെ 7 ടാങ്കുകള്‍ പൊട്ടിയതാണ് ജലവിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പത്ത് മാസം മുമ്പ് വെച്ച ടാങ്കുകളാണ് പൊട്ടിയിരിക്കുന്നത്.
തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ ഏകദേശം ഒരു വര്‍ഷം മുന്പ് സ്ഥാപിച്ച ജല ടാങ്കുകളുടെ അവസ്ഥയാണിത്. ഏഴ് ടാങ്കുകള്‍ ഇത്തരത്തില്‍ പൊട്ടി ഉപയോഗശ്യൂന്യമായിരിക്കുന്നു. അയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകളാണ് പൊട്ടിയിരിക്കുന്നത്. ഇതുമൂലം ആശുപത്രിയിലേക്കുള്ള ജലവിതരണം ഭാഗികമായാണ് നടക്കുന്നത്.
ആകെയുള്ള 45 ടാങ്കുകളില്‍ ഏഴെണ്ണമാണ് ഉപയോഗ ശ്യൂന്യമായിരിക്കുന്നത്. ഗുണനിലവാരക്കുറവാണ് ടാങ്കുകള്‍ പൊളിയാന്‍ ഇടയാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ഈ ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് മുന്പുണ്ടായിരുന്നവ ഇപ്പോഴും കേടുപാടില്ലാതെ ഉപയോഗിക്കുന്നുണ്ട്. ഗ്യാരന്റി ഉപയോഗിച്ച് ടാങ്കുകള്‍ മാറ്റി നല്‍കാന്‍ പൊതുമരാമത്തിനോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.