ജിഷ്ണു പ്രണോയിയുടെ മരണം: മാതാപിതാക്കള്‍ സമരത്തിലേക്ക്

Update: 2018-05-04 04:36 GMT
ജിഷ്ണു പ്രണോയിയുടെ മരണം: മാതാപിതാക്കള്‍ സമരത്തിലേക്ക്
Advertising

നെഹ്റു കോളേജ് ചെയര്‍മാന്റെ വീടിന് മു‌ന്നില്‍ സത്യാഗ്രഹ സമരം നടത്തും

ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന്റെ നടപടികളെ ചോദ്യം ചെയ്ത് മാതാപിതാക്കള്‍ രംഗത്ത് എത്തി. മാനേജ്മെന്റിന് എതിരെ കേസ് എടുത്തില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അമ്മ മഹിജയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. ആദ്യ പടിയായി നെഹ്റു കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തും. സാധ്യമായതെല്ലാം ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ കുറ്റപ്പെടുത്തി.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെ എണ്ണം 200 കഴിഞ്ഞു. ജിഷ്ണുവിന്റെ സഹപാഠികള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. എന്നാല്‍ നെഹ്റു കോളേജ് ചെയര്‍മാന്‍,പിആര്‍ഒ എന്നിവരടക്കമുള്ള ആരോപണ വിധേയരായ അഞ്ച് പേരെ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഈ സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ മാനേജ്മെന്റിന് എതിരെ കേസ് എടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ വാദവും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തള്ളി.

Full View
Tags:    

Similar News