സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്
Update: 2018-05-07 14:43 GMT
സംസ്ഥാന സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പൊതു രാഷ്ട്രീയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. സംസ്ഥാന സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പൊതു രാഷ്ട്രീയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് ആയി പരിഗണിച്ചിരുന്ന എം കെ ദാമോദരന്‍ സര്‍ക്കാറിനെതിരെ ഹാജരായത് ഉള്‍പ്പെടെയുള്ള വിഷങ്ങള്‍ ചര്‍ച്ചക്ക് വരാനാണ് സാധ്യത. പാര്‍ട്ടിക്ക് അര്‍ഹതയുള്ള ബോര്‍ഡ്, കോര്പറേഷന് അധ്യക്ഷ സ്ഥാനങ്ങളില്‍ ആരെയൊക്കെ നിയമിക്കണം എന്ന കാര്യത്തിലും തീരുമാനമാകും. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കളെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിക്കുമെന്നാണ് സൂചന.