കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി
മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായ അഞ്ചംഗ സമിതി കിഫ്ബി ലുണ്ടാവുക.
കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായ അഞ്ചംഗ സമിതി കിഫ്ബി ലുണ്ടാവുക.
1999ലെ കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് നിയമത്തില്‍ ഭേദഗതിക്കായുള്ള ഓഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബോഡ് പരിഷ്കരണത്തിന്‍റെ ഭാഗമായി മറ്റ് പല നിയമങ്ങളിലും പരിഷ്കരണം ആവശ്യമാണ്. ഇത്തരം ഭേദഗതികള്‍ കൂടി ഓഡിനന്‍സിലുണ്ട്. കിഫ്ബി ഭരണ സമിതിയില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പുറമേ ചീഫ് സെക്രട്ടറി ധനകാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെന്‍ഡീച്ചര്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, എന്നിവരും അംഗങ്ങളായിരിക്കും. ധനസമാഹരണത്തിനും മാനേജ്മെന്‍റിനുമായി പ്രത്യേക സമിതിയുമുണ്ടാകും. ആര്‍ ബി ഐയും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള നിയമപരിഷ്കരണമാണ് ഓഡിനന്‍സിലുള്ളത്. പെട്രോൾ സെസും മോട്ടോര്‍ വാഹന നികുതിയും കിഫ്ബിയിലേക്ക് വകയിരുത്തും. കിഫ്ബി സമാഹരിക്കുന്ന പണം സെക്യൂരിറ്റിയായി കാണിച്ച് വായ്പയെടുക്കാനാകുമെന്നും പുതിയ പരിഷ്കരണം വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
നിരീക്ഷണ സമിതിയായ എഫ്ടെകില്‍ ഏഴംഗങ്ങളുമുണ്ടാകുമെന്നും ഓഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി കടം വാങ്ങല്‍ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കഴിയും. പദ്ധതി വിഹിതം വകമാറ്റി ചെലവഴിക്കപ്പെടുന്നില്ലെന്നും പണം പൂര്‍ണമായി പദ്ധതിക്ക് വിന്യസിക്കപ്പെടുന്നുണ്ടെന്നും എഫ്ടെക് ഉറപ്പ് വരുത്തും. ഓരോ ആറ് മാസം കൂടുന്പോഴും പദ്ധതികളുടെ വരവ് ചെലവുകള്‍ സംബന്ധിച്ച ഫിഡലിറ്റി സര്‍ടിഫിക്കറ്റ് എഫ്ടാക് പ്രസിദ്ധപ്പെടുത്തും. കിഫ്ബി സമാഹരിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കുകയോ സര്‍ക്കാര്‍ വകുപ്പുകൾ വഴി ചെലവഴിക്കുകയോ ഇല്ല. പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയെ സര്‍ക്കാര്‍ വകുപ്പുകള്‍ നിശ്ചയിച്ച് കഴിഞ്ഞാല്‍ അവരുമായി കിഫ്ബി ധാരണപത്രം ഒപ്പുവെക്കും. ഇതിനാവശ്യമായ സമഗ്ര നിയമപരിഷ്കരണം നിര്‍ദേശിക്കുന്ന ഓഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.