മന്ത്രിക്ക് പണി കൊടുത്ത സ്വാഗതപ്രാസംഗികന്‍
പന്ത്രണ്ട് മിനുട്ട് നീണ്ട പ്രസംഗത്തിനിടയില്‍ നാല് തവണയാണ് മന്ത്രി വാച്ചില്‍ സമയം നോക്കിയത്. ഒരു സ്വാഗത പ്രാസംഗികന്‍ കൊടുത്ത പണി മന്ത്രിയുടെ പരിപാടികളുടെ ഒരു ദിവസത്തെ ഷെഡ്യൂള്‍ തന്നെ തെറ്റിച്ചുവെന്നാണ് വിവരം.
ചടങ്ങുകളില്‍ സ്വാഗത പ്രസംഗം വല്ലാതെ നീണ്ടു പോകുന്നത് നമ്മെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. മന്ത്രി ടി പി രാമകൃഷ്ണനും ഒരു സ്വാഗത പ്രാസംഗികന്‍റെ മുന്നില്‍ കുടുങ്ങി. പ്രതിഷേധം അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ അത് വേദിയില്‍ പ്രകടിപ്പിക്കാനും മന്ത്രി തയ്യാറായി.
കോഴിക്കോട്ട് നടക്കുന്ന എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് വേദി. പേരെടുത്ത് സ്വാഗതം ആശംസിച്ചും പോലീസിനുള്ള സൌകര്യങ്ങള്‍ എക്സൈസിനില്ലെന്ന് സമര്‍ത്ഥിച്ചുമുള്ള ജനറല്‍ സെക്രട്ടറിയുടെ സ്വാഗത പ്രസംഗം കാടുകയറി.
പത്ത് മിനുട്ട് കഴിഞ്ഞതോടെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയ ടി പി രാമകൃഷ്ണന്‍ സംഘാടകരില്‍ ചിലരെ വിളിച്ച് പ്രസംഗം നിര്‍ത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം പിന്നെയും നീണ്ടു. പ്രസംഗം കഴിഞ്ഞെത്തിയ ജനറല്‍ സെക്രട്ടറിയോട് ഈ ശൈലി ശരിയല്ലെന്ന് ഗൌരവ ഭാവത്തോടെ മന്ത്രി പറയുകയും ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പ്രസംഗിച്ച മന്ത്രി തന്‍റെ അതൃപ്തി അറിയിക്കാനും മറന്നില്ല.