ആര്‍സിസിയില്‍ കുട്ടികള്‍ക്കായുള്ള പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Update: 2018-05-07 22:44 GMT
Editor : Subin
ആര്‍സിസിയില്‍ കുട്ടികള്‍ക്കായുള്ള പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
Advertising

80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കില്‍ അഞ്ച് ഓപി മുറികളുണ്ട്. കൂടാതെ രണ്ട് കൗണ്‍സലിങ് മുറികള്‍, ഒബ്‌സര്‍വേഷന്‍ റൂം, ബ്ലീഡിങ് റൂം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

Full View

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായുള്ള പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. കേരളത്തിലെ മറ്റിടങ്ങളിലും ആര്‍സിസിക്ക് സമാനമായ സൗകര്യങ്ങളോടുകൂടിയ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.

സ്ഥലപരിമിതി മൂലം വിഷമിക്കുന്ന തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ ചികിത്സക്കെത്തുന്ന കുട്ടികള്‍ക്ക് ആശ്വാസമായാണ് പുതിയ പീഡിയാട്രിക് ഓങ്കോളജി ഓപി ബ്ലോക്ക് തുറന്നത്. അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്.

ആര്‍ സി സിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ഭീമമാണ് രോഗികളുടെ എണ്ണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന് പരിഹാരമായി കൊച്ചിയിലും കണ്ണൂരും കോഴിക്കോടും കാന്‍സര്‍ ചികിത്സക്ക് സൗകര്യം വിപുലപ്പെടുത്തും. 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കില്‍ അഞ്ച് ഓപി മുറികളുണ്ട്. കൂടാതെ രണ്ട് കൗണ്‍സലിങ് മുറികള്‍, ഒബ്‌സര്‍വേഷന്‍ റൂം, ബ്ലീഡിങ് റൂം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളും മറ്റുമായി ആകര്‍ഷകമാണ് പുതിയ ഓപി ബ്ലോക്കിന്റെ ചുവരുകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ച് റിക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News