രാമല്ലൂരിന് ആഘോഷമായി ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം

Update: 2018-05-07 15:13 GMT
Editor : admin
രാമല്ലൂരിന് ആഘോഷമായി ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം
Advertising

രാമല്ലൂര്‍ പാടത്ത് അഞ്ച് ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്

Full View

നാടിന് അഭിമാനവും ആഹ്ലാദവുമായി കോഴിക്കോട് ജില്ലയിലെ രാമല്ലൂരില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം. നൂറോളം കുടംബങ്ങളുടെ കൂട്ടായ്മയില്‍ രാമല്ലൂര്‍ പാടത്ത് അഞ്ച് ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്.

കഴിഞ്ഞ ഒന്നര മാസമായി രാമല്ലൂര്‍ പാടത്ത് രാവിലെയും വൈകുന്നേരവും നാട്ടുകാര്‍ ഒത്തുകൂടും. എന്ത് തിരക്കുണ്ടെങ്കിലും. ആ കൂട്ടായ്മയില്‍ ചീരയും പടവലവും മത്തനും തുടുങ്ങി പതിനഞ്ചിലധികം പച്ചക്കറികള്‍ വളര്‍ന്നു. പത്ത് വയസ്സുകാരന്‍ മുതല്‍ തൊണ്ണൂറ്റഞ്ചുകാരന്‍ വരെ ഈ കൂട്ടായ്മയുടെ ഭാഗമായി. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക തിരക്കുകള്‍ കാരണം വിളവെടുപ്പ് വിളവെടുപ്പ് ഉത്സവത്തിന് വരാന്‍ സാധിക്കാത്ത ജില്ല കലക്ടര്‍ എന്‍.പ്രശാന്ത് ഇത്തവണ തിരക്കുകള്‍ ഏറെയുണ്ടായിട്ടും രാമല്ലൂര്‍ പാടത്ത് ഓടിയെത്തി. ഒരു ഗ്രാമീണ ജനതയുടെ മനസ്സിന്റെ നന്‍മക്ക് ആദരവുമായി കാക്കൂര്‍ പഞ്ചായത്ത് കൃഷി ഭവനാണ് ജൈവ പച്ചക്കറി കൃഷിക്ക് എല്ലാ പ്രോത്സാഹനവും നല്‍കി നാട്ടുകാര്‍ക്കൊപ്പം കൂടിയത്. മികച്ച കര്‍ഷകരെ വിളവെടുപ്പ് ഉത്സവ ചടങ്ങില്‍ വെച്ച് കലക്ടര്‍ ആദരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News