ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; വൈദികര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

Update: 2018-05-07 18:41 GMT
ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; വൈദികര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; വൈദികര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
AddThis Website Tools
Advertising

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഭൂമി വിവാദത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികരുടെ പരസ്യ പ്രതിഷേധം. വൈദിക സമിതി യോഗത്തിന് ശേഷം ബിഷപ്പ് ഹൗസിലേക്ക് പ്രകടനമായി എത്തിയാണ് നിലപാട് അറിയിച്ചത്. കര്‍ദിനാളിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി.

Full View

ഭൂമി വിവാദത്തിൽ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിറകെയാണ് വൈദികരുടെ പരസ്യ പ്രതിഷേധം. ഇന്ന് രാവിലെ എറണാകളം - അങ്കമാലി അതിരൂപതയിലെ 150ഓളം വൈദികരാണ് എറണാകുളം ബസലിക്കയ്ക്ക് സമീപം യോഗം ചേർന്നത്. യോഗത്തിൽ കർദിനാളിനും ഭൂമിവില്‍പനയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നു. തുടർന്ന് പ്രതിഷേധ ജാഥയായി വൈദികർ ആർച്ച് ബിഷപ്പ് ഹൗസിലെത്തി രാജി ആവശ്യപ്പെട്ടുള്ള കത്ത് കൈമാറി. കർദിനാൾ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യം സഹായ മെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവർ കർദിനാളിനെ ധരിപ്പിക്കും.

ഇതിനിടെ യോഗം നടക്കുന്നതറിഞ്ഞെത്തിയ കർദിനാൾ അനുകൂലികൾ പ്രതിഷേധജാഥയ്ക്ക് നേരെ കൂക്കി വിളിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർദിനാൾ അടക്കമുള്ളവർക്ക് എതിരെ ഇന്ന് കേസെടുത്തേക്കില്ല. ഹൈക്കോടതി ഉത്തരവ് ലഭിച്ചുവെങ്കിലും എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാത്തിലാവും കേസ് എടുക്കുക.

Tags:    

Similar News