അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; വൈദികർക്കെതിരെ കേസ്
ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെയാണ് കേസെടുത്തത്
Update: 2025-01-12 04:48 GMT
എറണാകുളം: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധങ്ങളിൽ വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെയാണ് കേസെടുത്തത്. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസെടുത്തു.
എറണാകുളം സെൻട്രൽ പൊലീസ് ആണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം തുടരുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമവായചർച്ച നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പമാർ റാഫേൽ തട്ടിൽ, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.