സിപിഎമ്മുകാരെ ഉപയോഗിച്ച് മേല്‍ജാതിക്കാര്‍ ആക്രമിക്കുന്നെന്ന് ചക്ലിയര്‍
അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ താമസിക്കുന്ന ഭാഗത്തേക്ക് മദ്യപിച്ച് ബൈക്ക് വേഗത്തിലോടിച്ചെത്തിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ തന്നെ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. ദലിത്ആദിവാസി സമുദായംഗങ്ങളായ സിപിഎംകാരെ ഉപയോഗിച്ച് തങ്ങളെ മേല്‍ജാതിക്കാര്‍ ആക്രമിക്കുകയാണെന്ന് ചക്ലിയര്‍ പരാതിപ്പെട്ടു.
അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ താമസിക്കുന്ന ഭാഗത്തേക്ക് മദ്യപിച്ച് ബൈക്ക് വേഗത്തിലോടിച്ചെത്തിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുവിഭാഗത്തില്‍ നിന്നും പരിക്കേറ്റ പതിനെട്ടോളം പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ചക്ലിയര്‍ പരാതിപ്പെട്ടു.
എന്നാല്‍, ചക്ലിയരാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാരോപിച്ച് സിപിഎം റോഡുപരോധിച്ചു. ചക്ലിയര്‍ വീടുകയറി ആക്രമിച്ചുവെന്നാരോപിച്ച് സ്ത്രീകളുള്‍പ്പടെ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനായി പുറപ്പെട്ട ചക്ലിയരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായും പരാതിയുണ്ട്.