കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണില്‍ വീണ്ടും പതിനാലാം രാവ്

Update: 2018-05-08 11:03 GMT
Editor : admin
കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണില്‍ വീണ്ടും പതിനാലാം രാവ്
Advertising

പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ പതിനാലാം രാവ് മൂന്നാം സീസണിലെ മത്സരാര്‍ഥികളായ അനുനന്ദയും ആര്യാ മോഹന്‍ദാസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

Full View

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മീഡിയവണ്‍ റിയാലിറ്റി ഷോ പതിനാലാം രാവിന്റെ മികവ്. പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ പതിനാലാം രാവ് മൂന്നാം സീസണിലെ മത്സരാര്‍ഥികളായ അനുനന്ദയും ആര്യാ മോഹന്‍ദാസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷവും പതിനാലാം രാവ് മത്സരാര്‍ഥികള്‍ കലോത്സവരത്തില്‍ വിജയികളായിരുന്നു.

താനൂര്‍ മൊയ്തീന്‍കുട്ടി മൊല്ല രചിച്ച മക്കാവിജയത്തെക്കുറിച്ചുള്ള ഇശലാണ് അനുനന്ദയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയത്. ഫറൂഖ് കോളജില്‍ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിണ് അനുനന്ദ.

പതിനാലാം സീസണ്‍ മൂന്നിലെ സെമിഫൈനലിസ്റ്റാണ് ആര്യ മോഹന്‍ദാസ്. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റ എന്ന കൃതിയിലെ വരികള്‍ പാടിയാണ് ആര്യ രണ്ടാം സ്ഥാനം നേടിതത്.

ദേവഗിരി കോളജ് വിദ്യാര്‍ഥിനിയായ ആര്യക്ക് 2014 ലെ ഇന്റര്‍സോണില്‍ ഒന്നാം സ്ഥാനവും കഴിഞ്ഞ തവണ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണില്‍ വീണ്ടും പതിനാലാം രാവ്. കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ മാപ്പിളപ്പാട്ടില്‍ വീണ്ടും പതിനാലാം രാവ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News