ഐഎന്‍എല്‍ സംസ്ഥാന നേതാവ് ഡോ എ അമീന്‍ കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
സ്ഥിരമായി ഇടതുപക്ഷം മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ഐഎന്‍എല്‍ സംസ്ഥാന നേതാവ് ഡോ എ അമീനാണ് മത്സരിക്കുന്നത്.
ഇത്തവണ കാസര്‍കോട് മണ്ഡലത്തിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും ജില്ലയ്ക്ക് പുറത്ത് നിന്ന്. സ്ഥിരമായി ഇടതുപക്ഷം മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ഐഎന്‍എല്‍ സംസ്ഥാന നേതാവ് ഡോ എ അമീനാണ് മത്സരിക്കുന്നത്.
സ്ഥിരമായി തോല്‍ക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു ഐഎന്‍എല്‍. ഇത് എല്‍ഡിഎഫില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് നടത്തിയ സമ്മര്‍ദ്ദം കാരണമാണ് മണ്ഡലത്തില്‍ സംസ്ഥാന നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും ഈ തരംഗം കാസര്‍കോടും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 16467 വോട്ട് മാത്രം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് 22827 വോട്ടായി വര്‍ദ്ധിച്ചു. ത്രിതലപഞ്ചായത്ത് മുന്‍സിപാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് 33652 ആയിരുന്നു. മണ്ഡലത്തില്‍ ലഭിച്ച വോട്ടുകളുടെ വര്‍ധനവില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മുന്നണി. പരമാവധി വോട്ടു നേടി കാസര്‍കോട് മണ്ഡലത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.