ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കിയിലെ ഏലം കൃഷിയില്‍ 30 ശതമാനവും വിളവെടുക്കാതെ നശിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
വിലയിടിവിനു പുറമെ തൊഴിലാളികളെ ലഭിക്കാതെ ഇടുക്കിയിലെ ഏലം കര്‍ഷകര്‍ ദുരിതത്തില്‍. ഏലം വിളവെടുപ്പിന് നൂതന മാര്‍ഗ്ഗം കണ്ടുപിടിക്കേണ്ട സ്പൈസസ് ബോര്‍ഡ് നോക്കുകുത്തി ആകുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇടുക്കിയിലെ ഏലം കൃഷിയില്‍ 30 ശതമാനവും വിളവെടുക്കാതെ നശിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
ഏറെ ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തുന്ന കൃഷിയാണ് ഏലം. 105000 ഹെക്ടര്‍ ഏലം കൃഷിയാണ് ഇന്ത്യയില്‍ ഉള്ളതെന്നാണ് കണക്ക്. ഇരുപതിനായിരം മെട്രിക് ടണ്ണിനു മുകളിലാണ് രാജ്യത്തെ ഉല്‍പാദം. ഇതില്‍ പതിനായിരം മെട്രിക് ടണ്‍ ഏലവും ഇടുക്കി ജില്ലയില്‍നിന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് വരെ 1200 രൂപ വിലയുണ്ടായിരുന്ന ഏലത്തിന് കഴിഞ്ഞ ഒന്നര മാസത്തിനിടെ 500 മുതല്‍ 600രൂപയുടെ വിലയിടിവാണ് ഉണ്ടായത്.
ഏലം വിളവെടുക്കാന്‍ തൊഴിലാളികളെ ലഭിക്കുന്നില്ല എന്നതു തന്നെയാണ് കര്‍ഷകരുടെ വലിയ ദുരിതം. ഇതു മറികടക്കാന്‍ ഏലം കൃഷിക്ക് വിളവെടുപ്പ് യന്ത്രം എന്നതാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇതിനായി സ്പൈസസ് ബോര്‍ഡ് കാലാനുസൃതമായി യാതൊന്നും ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ഐഐടി ഉള്‍പ്പെടെയുള്ളവയ്ക്ക് സ്പൈസസ് ബോര്‍ഡ് ആശയം കൈമാറി ഏലത്തിന്‍റെ വിളവെടുപ്പ് യന്ത്രവല്‍കൃതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.