8വര്‍ഷം മുമ്പ് പൊളിച്ചുനീക്കിയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട ഭൂമി സ്വകാര്യ വ്യക്തി കയ്യേറി
എട്ടുവര്‍ഷം മുമ്പ് പൊളിച്ചു നീക്കിയ കുഴല്‍ മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടമിരുന്ന ഭൂമി സ്വകാര്യ വ്യക്തി കയ്യേറി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കാത്തതിനാല്‍,
എട്ടുവര്‍ഷം മുമ്പ് പൊളിച്ചു നീക്കിയ കുഴല്‍ മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടമിരുന്ന ഭൂമി സ്വകാര്യ വ്യക്തി കയ്യേറി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കാത്തതിനാല്‍, തൊട്ടടുത്ത ഷോപ്പിങ് കോംപ്ലക്സുകാര് സ്ഥലം പാര്ക്കിങിനായാണ് ഉപയോഗിക്കുന്നത്.
കാലപ്പഴക്കം മൂലം സബ് രജിസ്ട്രാര്‍ ഓഫീസ് പൊളിച്ചു നീക്കുകയായിരുന്നു. കെട്ടിടമിരുന്ന സ്ഥലത്തോട് ചേര്‍ന്ന് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ പാര്‍ക്കിങ് ആവശ്യത്തിനാണ് ഇപ്പോള്‍ ഈ ഭൂമി ഉപയോഗിക്കുന്നത്. കെട്ടിടമിരുന്ന സ്ഥലം കന്പിവേലി കെട്ടി സംരക്ഷിക്കണമെന്ന് രജിസ്ട്രേഷന് വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജില്ലാ രജിസ്ട്രാറോട് നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. പുതിയ കെട്ടിടം നിര്‍മിക്കാന്‍ കിഫ്ബി പദ്ധതി പ്രകാരം രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിന് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല.