കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ എണ്ണവും നിയമനങ്ങളും വെട്ടിക്കുറക്കുമ്പോളാണ് കെഎസ്ഇബിയില്‍ ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടുന്നതെന്നതാണ് വിമര്‍ശത്തിന് വഴിവെച്ചിരിക്കുന്നത്...
ചെലവു ചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ക്കിടയിലും ചീഫ് എഞ്ചിനീയര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയില്‍ കോടികളുടെ അധികച്ചെലവ് വരുത്തുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍. നിലവില്‍ ഇരുപത് ചീഫ് എഞ്ചിനീയര്‍മാരുള്ള കെഎസ്ഇബിയില്‍ മൂന്ന് തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ എണ്ണവും നിയമനങ്ങളും വെട്ടിക്കുറക്കുമ്പോളാണ് കെഎസ്ഇബിയില്‍ ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടുന്നത്.
കെഎസ്ഇബി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്റെ തന്നെ പ്രസ്താവന പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് ചീഫ് എഞ്ചിനീയര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ ഒരു ചീഫ് എഞ്ചിനീയര്‍ മാത്രമുണ്ടായിരുന്ന കെഎസ്ഇബിയില്‍ കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകള്‍ എണ്ണം കൂട്ടി ഇരുപതിലെത്തിച്ചിട്ടുണ്ട്. ഇതില്‍ പലതും കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത അനാവശ്യ തസ്തികകളാണ്. അതിനു പുറമെയാണ് പുതിയ മൂന്ന് തസ്തികകള്‍ കൊണ്ടു വരുന്നത്.
അര്‍ഹതയുള്ള എഞ്ചിനീയര്‍മാര്‍ക്ക് ഉയര്‍ന്ന ഗ്രേഡും അതിനനുസൃതമായ ശമ്പളവും നല്‍കുന്നതിനു പകരം ചീഫ് എഞ്ചിനീയര്‍ തസ്തിക നല്‍കുമ്പോള്‍ അനുബന്ധമായി ഓഫീസും മറ്റ് സംവിധാനങ്ങളും കൂടുതല്‍ ഉദ്യോഗസ്ഥരും എല്ലാം വേണ്ടി വരുന്നു. വൈദ്യുതി വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ലോബിയാണ് ഇതിനു പിന്നിലെന്നാണ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.
കെഎസ്ആര്‍ടിസിയിലെ അനുഭവം മുന്നിലുള്ള സാഹചര്യത്തില്‍ ഇത് തടയാനും ചീഫ് എഞ്ചിനീയര്‍മാരുടെ എണ്ണം കുറയ്ക്കാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് കോണ്‍ഫെഡറേഷന്റെ ആവശ്യം.