ജാതീയ വിവേചനത്തിനും അയിത്തത്തിനുമെതിരെ എസ്ഐഒയുടെ വ്യത്യസ്ത ഇഫ്താര്‍

Update: 2018-05-10 18:59 GMT
Editor : Jaisy
ജാതീയ വിവേചനത്തിനും അയിത്തത്തിനുമെതിരെ എസ്ഐഒയുടെ വ്യത്യസ്ത ഇഫ്താര്‍
Advertising

ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ജാതീയ വിവേചനത്തിനെതിരെ പോരാടുന്ന ചക്ലിയര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്ന് നടത്തിയാണ് എസ്ഐഒ വ്യത്യസ്ത ഇഫ്താര്‍..

ജാതീയ വിവേചനത്തിനും അയിത്തത്തിനുമെതിരെ എസ്ഐയുടെ വ്യത്യസ്തമായ ഇഫ്താര്‍. ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ജാതീയ വിവേചനത്തിനെതിരെ പോരാടുന്ന ചക്ലിയര്‍ക്കൊപ്പമാണ് എസ്ഐഒ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

എസ്ഐഓ സംസ്ഥാന കമ്മിറ്റിയാണ് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. കോളനിക്ക് മുമ്പിലെ വിശാലമായ മൈതാനത്തൊരുക്കിയ പന്തലിലായിരുന്നു ഇഫ്താര്‍. ഇഫ്താര്‍ സംഗമം ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്ഐഒ സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട് ഇഫ്താര്‍ സന്ദേശം നല്‍കി.

Full View

അംബേദ്കര്‍ കോളനിയില്‍ അയിത്തം ഇല്ലെന്ന നിലപാടിലാണ് ഭരണകൂടവും ജനപ്രതിനിധികളും. എന്നാല്‍, അയിത്തം നിലനില്‍ക്കുന്നുവെന്നും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെ മര്‍മം അതുതന്നെയാണെന്നുമാണ് ചക്ലിയര്‍ പറയുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News