ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി
Update: 2018-05-10 15:07 GMT
ഉഴുന്നാലിലിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ചികിത്സക്ക് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂവെന്നും സലേഷ്യന്‍ സഭ
ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്കത്തില്‍ നിന്ന് റോമിലെത്തിയതായി സലേഷ്യന്‍ സഭാ വക്താക്കള്‍ അറിയിച്ചു. ഉഴുന്നാലിലിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ചികിത്സക്ക് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂവെന്നും സലേഷ്യന്‍ സഭയുടെ വൈസ് പ്രൊവിന്‍ഷ്യല്‍ ഫാദര്‍. ജോസ് കോയിക്കല്‍ മീഡിയവണിനോട് പറഞ്ഞു.
2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് മലയാളി വൈദികന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.